FLASH NEWS

ഷാങ്ഹായ് കോർപറേഷൻ യോഗത്തിലേക്ക് പാക്കിസ്ഥാൻ്റെ ക്ഷണം : പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് സൂചന

WEB TEAM
August 30,2024 08:38 AM IST

ന്യൂഡെൽഹി : പാക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) രാജ്യത്തലവന്മാരുടെ യോഗത്തിലേക്കു പ്രധാനമന്ത്രിയെ  ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും നേരിട്ട് പങ്കെടുക്കില്ലെന്ന് സൂചന.ഒക്ടോബർ 15,16 തീയതികളിലായി നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെ പാക്കിസ്ഥാൻ ക്ഷണിച്ചത്.

എന്നാൽ,കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഷാങ്ഹായ് യോഗത്തിൽ പാക്കിസ്ഥാനെ ഇന്ത്യ ക്ഷണിച്ചെങ്കിലും  പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിഡിയോ ലിങ്ക് വഴിയാണ് യോഗത്തിൽ പങ്കെടുത്തത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ടു പാക്കിസ്ഥാനിലെ യോഗത്തിൽ പങ്കെടുക്കില്ലെന്നും സൂചനയുണ്ട്.പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അയയ്ക്കാനാണു സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ജൂലൈയിൽ കസാഖിസ്ഥാനിൽ നടന്ന എസ്‌.സി.ഒ വാർഷിക ഉച്ചകോടിയിലും പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.എന്തായാലും പാക്കിസ്ഥാൻ്റെ ക്ഷണത്തിൽ ഇന്ത്യ ഇതുവരെ പ്രതിരിച്ചിട്ടില്ല.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.